Puthuppady

താമരശ്ശേരി ചുരത്തിൽ അപകടം ഉണ്ടാക്കി നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പോലീസ് പിടികൂടി

അടിവാരം: താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിൽ വെച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ച ശേഷം നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പിടികൂടി, ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചതിനെതുടർന്ന് കൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഹൈവേ പോലീസ് പിന്തുടർന്ന് പിടികൂടിയത്, ചുവന്ന നിറത്തിലുള്ള കൊടുവള്ളി രജിസ്ട്രേഷൻ വോക്സ്‌വാഗൺ കാറാണ് അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയത്. വാഹനം കൽപ്പറ്റ സ്റ്റേഷനിലേക്ക് മാറ്റി.

അപകടത്തിൽപെട്ട ബൈക്ക് യാത്രികരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നും ചുരം സംരക്ഷണ പ്രവർത്തകർ അറിയിച്ചു.

Related Articles

Leave a Reply

Back to top button