Kodanchery
സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോടഞ്ചേരി: ഓയിസ്ക നെല്ലിപ്പൊയിൽ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നെല്ലിപ്പൊയിലിലെ സെൻറ് തോമസ് എൽപി സ്കൂൾ, വിമല യുപി സ്കൂൾ, സെൻറ് ജോൺസ് ഹൈസ്കൂൾ എന്നീ സ്കൂളുകളിലെ നിർധനരായ കുട്ടികൾക്ക് ബാഗ്, കുട, നോട്ട്ബുക്ക് തുടങ്ങിയ പഠനോപകരണങ്ങൾ നൽകി.
അതാത് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങുകളിൽ സെന്റ് തോമസ് എൽപി സ്കൂൾ പ്രധാന അധ്യാപിക ഗീതയും, വിമല യുപി സ്കൂൾ പ്രധാന അധ്യാപിക ആൻസിയും, സെന്റ് ജോൺസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ഷില്ലി സെബാസ്റ്റ്യനും ഓയിസ്ക ചാപ്റ്റർ പ്രസിഡണ്ട് സാബു അവണ്ണൂർ, വൈസ് പ്രസിഡണ്ട് മനോജ് കുര്യൻ താഴത്തേതിൽ എന്നിവരിൽ നിന്നും പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ഓയിസ്ക നെല്ലിപ്പൊയിൽ ചാപ്റ്റർ സെക്രട്ടറി ജിനേഷ് കുര്യൻ ട്രഷറർ ജിജി കരുവിക്കടയിൽ മറ്റ് ഓയിസ്ക മെമ്പർമാർ എന്നിവർ പങ്കെടുത്തു.







