Kerala

കാലവര്‍ഷം കനത്തു,; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്;

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് ആണ്. പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഈ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. കണ്ണൂരില്‍ നാളെ ഓറഞ്ച് അലര്‍ട്ട് ആണ്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

അറബിക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ 12 വരെ മീന്‍ പിടിക്കാന്‍ പോകുന്നതു നിരോധിച്ചു.

Related Articles

Leave a Reply

Back to top button