Mukkam

മുക്കം നഗരസഭാതല ജാഗ്രതാസമിതി പരിശീലന പരിപാടി നടത്തി

മുക്കം : ആൺകുട്ടികളെയും പെൺകുട്ടികളെയും രക്ഷിതാക്കൾ സമഭാവനയോടെ വളർത്തണമെന്നും ഇല്ലെങ്കിൽ പെൺകുട്ടികളിൽ വലിയ അപകർഷതാബോധം വളരുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. മുക്കം നഗരസഭാതല ജാഗ്രതാസമിതി പരിശീലനപരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി.

നഗരസഭയുടെ ആദരം ചെയർമാൻ പി.ടി. ബാബു നൽകി. വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, കാഞ്ചനമാല, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വി. കുഞ്ഞൻ, കെ.കെ. റുബീന, പ്രജിത പ്രദീപ്, മുഹമ്മദ് അബ്ദുൽ മജീദ്, ഇ. സത്യനാരായണൻ, മുക്കം എസ്.ഐ. സജിത് സജീവ് തുടങ്ങിയവർ സംസാരിച്ചു. സി.കെ. സാജിറ ക്ലാസിന് നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button