Koodaranji

കൂടരഞ്ഞിയിലും കൂമ്പാറയിലും ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ

കൂടരഞ്ഞി: കണ്ടെയ്മെൻ്റ് സോണിൽ ഉൾപ്പെട്ടതിനെ തുടർന്ന് വാർഡ് 1കരിംകുറ്റി,12 കൂടരഞ്ഞി ടൗൺ,വാർഡ് 7 കൂമ്പാറ എന്നിവിടങ്ങളിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ.

കൂടരഞ്ഞി അങ്ങാടിയുടെ പ്രധാന ഭാഗങ്ങൾ വാർഡ് 12 ലാണ് ഉൾപ്പെടുന്നത്
മറ്റ് പ്രധാന അങ്ങാടികളായ കരിംകുറ്റി വാർഡ് 1 ലും, കൂമ്പാറ വാർഡ് 7 ലും ഉൾപ്പെടുന്നു. ഇവിടെ
അവിശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്കും ബേക്കറികൾക്കും മാത്രമാണ് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി.

ബാങ്കുകൾ അൻപത് ശതമാനം ജീവനക്കാരെ വച്ച് 10 മുതൽ 4 വരേ പ്രവർത്തിക്കും.
ഹോട്ടലുകളിൽ നിന്നും രാവിലെ 8 മുതൽ രാത്രി 8 വരെ പാഴ്സൽ വഴി ഭക്ഷണ വിതരണം നടത്താനുള്ള അനുമതിയുണ്ട്.

Related Articles

Leave a Reply

Back to top button