കലാകാരശ്ശേരി കലാ കായിക കൂട്ടായ്മ വെബ്സൈറ്റ് നാടിന് സമർപ്പിച്ചു

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകാൻ രൂപം കൊണ്ട കലാകാരശ്ശേരി കലാ കായിക കൂട്ടായ്മ അതിൻ്റെ ജൈത്രയാത്ര തുടർന്ന് കൊണ്ടിരിക്കുകയാണ്. കലാകാരശ്ശേരിയുടെ ഔദ്യോഗിക ഓഫീസ് ഉദ്ഘാടനത്തിനു മുന്നേ തന്നെ കൂടുതൽ ആളുകളെ പങ്കാളികളാക്കാൻ വെബ് സൈറ്റ് ഉദ്ഘാടനം കലാകാരശ്ശേരി ഓഫീസിൽ വെച്ച് കേരള വനിത ഫുട്ബോള്‍ ടീം താരം കുമാരി ‘നിധിയ ശ്രീധരന്‍’ നിര്‍വ്വഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. കുഞ്ഞാലി മമ്പാട്ട്, കലാകാരശ്ശേരി പ്രസിഡന്റ് ശ്രീ. ഷിനോദ് ഉദ്യാനം, സെക്രട്ടറി ശ്രീ. റഹീം വടക്കേയിൽ, വനിതാ വിംഗ് കൊ ഓർഡിനേറ്റർ ശ്രീമതി. അനുഷ ഷിനോദ്, മുഖവര പ്രമുഖൻ ശ്രീ. അസ്‌കർ മുക്കം, മിമിക്രി താരം ശ്രീ. രാഹുൽ, പഴയ കാല ഡാൻസ് രംഗത്തെ പ്രമുഖൻ, ശ്രീ. രാജൻ പുതിയ പുരയിൽ, ശ്രീ. സുബീഷ് കൂവപ്പാറ, ശ്രീ. മൂസ ആനയാംകുന്ന്, ശ്രീ. ശ്രീധരൻ കൂവപ്പാറ എന്നിവർ സന്നിഹിതരായി.
ആനയാംകുന്ന് അങ്ങാടി ഫ്രീ വൈഫൈ ഏരിയ ആകുക എന്നതാണ് കലാകാരശ്ശേരിയുടെ അടുത്ത ഉദ്യമം. ഓഫീസ് ഉദ്ഘാടനത്തിന് ശേഷം ഓരോ മേഖലയിലെയും പ്രതിഭകളെ കണ്ടെത്തി സൗജന്യമായി പരിശീലനം നൽകാൻ വേണ്ട ആസൂത്രണങ്ങൾ നടന്നു വരുന്നു.







