Kodanchery
കളഞ്ഞു കിട്ടിയ തുക ഉടമസ്ഥന് തിരിച്ചു നൽകി നാടിന് മാതൃകയായി റസൽ ഷാൻ

കോടഞ്ചേരി : അണ്ടോണ പച്ചക്കറി കച്ചവടം നടത്തുന്ന പുലിക്കുന്നുമ്മൽ ഷംസുദ്ധീൻ ( ബാപ്പുട്ടി) ന്റെ മകനാണ് ഏഴാം ക്ലാസ് വിദ്ധ്യാർത്ഥിയായ റസൽ ഷാൻ. സ്കൂൾ വിട്ടു വരുമ്പോൾ വഴിയിൽ കിടന്ന് കിട്ടിയ തുക പിതാവിനെ ഏൽപ്പികുകയും ഉടമസ്ഥനെ കണ്ടെത്തി നൽകുകയും ചെയ്തു.
അണ്ടോണ വെച്ചു ചേർന്ന അനുമോദന യോഗത്തിൽ താമരശ്ശേരി സബ് ഇൻസ്പെക്ടർ സത്യൻ ഉപഹാരം നൽകി. ബ്ലോക്ക് മെമ്പർ കെ എം അഷ്റഫ് പൊന്നാട അണിയിച്ചു. ചടങ്ങിൽ മെമ്പർ മാരായഅനിൽ അണ്ടോണ, അസീസ് പി.സി., രൂപേഷ്, വിനയൻ , റാമിസ് , കുഞ്ഞിക്കോയ ഹാജി, വി.എൻ ഉസ്മാൻ , ബാപ്പു ചെറുവലത്ത്, പി.കെ. ഉസൈൻ കുട്ടിഹാജി, സി.എൻ. നാസർ തുടങ്ങിയവർ സംസാരിച്ചു.







