Mukkam

സാരേ ജഹാം സേ അച്ഛാ ബിഗ് ബുക്ക് പ്രകാശനം ചെയ്തു

മുക്കം: നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ നൂറാം വാർഷികാഘോഷം നീലാരവത്തിന്റെ ഭാഗമായി സോഷ്യൽ ക്ലബ്ബ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ബിഗ് ബുക്ക് പത്മശ്രീ അലി മണിക്ഫാൻ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ എം.കെ ഹസീല ബുക്ക് ഏറ്റുവാങ്ങി.

മുക്കം നഗരസഭ വാർഡ് കൗൺസിലറും പി.ടി.എ പ്രസിഡൻ്റുമായ എം.കെ യാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.വി ഉഷ, റെനി ജയപ്രകാശ്, എളമന സുബ്രഹ്മണ്യൻ, മുണ്ടോളി അബ്ദുസ്സലാം, എം.സി സുബ്ഹാൻ ബാബു, ടി അബ്ദുനാസർ, ഷറീന അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button