Kerala

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ്; 24 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.


ഇന്ന് അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലമാണ്. ഇതില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ 7, കോഴിക്കോട് 7, പാലക്കാട് 5, കൊല്ലം 5, എറണാകുളം 5, തൃശ്ശൂര്‍ 4 , കാസര്‍കോട് 3 കണ്ണൂര്‍ 2 പത്തനംതിട്ട 2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.
അതെസമയം 24 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3 തൃശ്ശൂര്‍ 1, കോഴിക്കോട് 5, കണ്ണൂര്‍ 2, കാസര്‍കോട് 4, ആലപ്പുഴ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. ഇന്ന് 4004 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1494 ആയി. ഇതില്‍ 632 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.


1,60304 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1440 പേര്‍ ആശുപത്രിയിലാണ് 158861 പേര്‍ ക്വാറന്റൈനിലാണ്. ഇന്ന് മാത്രം 241 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
https://thiruvambadynews.com/?p=8873

Related Articles

Leave a Reply

Back to top button