Koodaranji
കൂമ്പാറയിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയും കാട്ടുപന്നിയും ചത്തനിലയിൽ കണ്ടെത്തി

കൂമ്പാറ : കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറയിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയും കാട്ടുപന്നിയും ചത്ത നിലയിൽ കണ്ടെത്തി. ജനവാസ മേഖലയിൽ വീട്ടിന് താഴെ ഭാഗത്തെ കിണറ്റിലാണ് ഏതാനും ദിവസത്തെ പഴക്കമുള്ള ജഡങ്ങൾ കണ്ടെത്തിയത്.
കിണറിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ട പരിസരവാസികൾ പരിശോധിച്ചപ്പോഴാണ് ജഡങ്ങൾ കണ്ടത്. പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ, RJD നേതാക്കളായ വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, ജോളി പൈക്കാട്ട് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. അടിയന്തരമായി സ്ഥലവാസികളുടെ ആശങ്ക പരിഹരിക്കാൻ ഫോറസ്റ്റുകാരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.







