Koodaranji
കനത്ത മഴ; സ്കൂളിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

കൂടരഞ്ഞി: മലയോര മേഖലകളിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കക്കാടംപൊയിൽ താഴെ കക്കാട് ജി. എൽ. പി. സ്കൂളിൻ്റെ സംരക്ഷണ ഭിത്തി തകർന്നു.
റോഡിനോട് ചേർന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു വീണത്. സ്കൂൾ അവധി ദിനമായതിനാൽ വൻ ദുരന്തം ഒഴിവായി.







