Kodanchery

അക്ഷരമുറ്റം സ്കൂൾതല മത്സരത്തിലെ വിജയികളെ അഭിനന്ദിച്ചു.

കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾതല ക്വിസ് മത്സരത്തിൽ വിജയികളായ എൽ പി വിഭാഗത്തിലെ ഒന്നാം സ്ഥാനം ലഭിച്ച നാലാം ക്ലാസ് വിദ്യാർത്ഥിനിയായ എയ്ഞ്ചൽ ബിനോയ്, രണ്ടാം ക്ലാസ് വിദ്യാർഥിയായ ആഞ്ജലി ഷാജു, യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഏഴാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് നിഹാൽ, രണ്ടാം സ്ഥാനം ലഭിച്ച ആറാം ക്ലാസ് വിദ്യാർഥിനിയായ ഫാത്തിമ നസ്റിൻ എന്നിവരെ അഭിനന്ദിച്ചു.

ചടങ്ങിൽ രണ്ടാമത്തെ ബാച്ചിലെ എൽ പി വിഭാഗത്തിലെ വിജയികൾക്ക് പ്രധാനാധ്യാപകനായ സുരേഷ് തോമസ് സർട്ടിഫിക്കറ്റുകൾ കൈമാറി. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് മത്തായി, സ്റ്റാഫ് സെക്രട്ടറി പ്രത്യൂഷ്കണ്ണൂർ, അധ്യാപകരായ ഹിഷാം എം. എച്ച്, പിടിഎ ട്രഷർ ടോണി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button