Kodanchery

പോത്തുണ്ടി പാലം ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയ്ക്ക് നിവേദനം നൽകി

കോടഞ്ചേരി: പുതുക്കി പണിയുന്ന നൂറാംത്തോട്-അടിവാരം റോഡിലെ പോത്തുണ്ടി പാലം ഉടൻ പ്രവർത്തി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പാലം പുതുക്കിപ്പണിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും അധികൃതരുടെയും കരാറുകാരുടെയും അനാസ്ഥ മൂലം പ്രവർത്തി ഇഴഞ്ഞ് നീങ്ങുകയാണ്. അപ്രോച്ച് റോഡിന്റെ പ്രവർത്തിയാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്.

വേണ്ടത്ര ജോലിക്കാരില്ലാതെ ഇഴഞ്ഞ് നിങ്ങുന്ന പാലം പ്രവർത്തി യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തികരണമെന്ന് ആവശ്യപ്പെട്ട് അടിവാരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം ബഷീർ, എ.എൽ.പി സ്കൂൾ അടിവാരം പി.ടി.എ പ്രസിഡന്റ്‌ മുസ്തഫ, അടിവാരം കലാകായിക കൂട്ടായ്മ അനിൽ കാണാലാട് എന്നിവരാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയത്.

Related Articles

Leave a Reply

Back to top button