Thiruvambady
യുവധാര ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു

തിരുവമ്പാടി: ഡി വൈ എഫ് ഐയുടെ മുഖമാസികയായ യുവധാര വരിക്കാരെ ചേർക്കുന്ന ക്യാമ്പയിന്റെ തിരുവമ്പാടി ബ്ലോക്ക് തല ഉദ്ഘാടനം ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി വസീഫ്, സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് ഹൈ ജമ്പ് ജേതാവ് അൽബ മനോജിനെ വരിക്കാരിയായി ചേർത്തുകൊണ്ട് നിർവ്വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ്, എം കെ പ്രജീഷ്, ആദർശ് ജോസഫ്, വൈശാഗ് എം വി, ഷെഫിൻ എന്നിവർ പങ്കെടുത്തു.







