Karassery

നീന്തൽ സർട്ടിഫിക്കറ്റ്: കാരശ്ശേരിയിൽ കെ.എസ്.യു. പ്രവർത്തകർ നീന്തി പ്രതിഷേധിച്ചു.

കാരശ്ശേരി: പഞ്ചായത്തുകളിൽനിന്ന് നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റിനുവേണ്ടി സ്പോർട്സ് കൗൺസിലിനുമുന്നിൽ വിദ്യാർഥികളെ ക്യൂ നിർത്തിയതിയതിനെതിരേ കാരശ്ശേരി മണ്ഡലം കെ.എസ്.യു. കമ്മിറ്റി ഇരുവഞ്ഞിപ്പുഴയിൽ നീന്തി പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.എൻ. ജംനാസ് ഉദ്ഘാടനം ചെയ്തു.

കെ.എസ്.യു. പ്രസിഡന്റ്‌ ഷാമിൽ കാരശ്ശേരി അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഷാനിബ് ചോണാട്, സാദിഖ് കുറ്റിപറമ്പ്, ജാഫർ ചോണാട്, നിഷാദ് വീച്ചി, റസ്സൽ കക്കാട് തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button