Kodanchery
പൂനെയിലെ ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് കോടഞ്ചേരിയിലെ രണ്ട് താരങ്ങൾ

കോടഞ്ചേരി: 2026 ജനുവരി 28 മുതൽ 31വരെ മഹാരാഷ്ട്രയിലെ പൂനെയിൽ നടക്കുന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസിൽ ഹാൻഡ്‌ബോളിൽ കേരളത്തിനു വേണ്ടി റോബർട്ട് ജോസഫ് അറയ്ക്കൽ , സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും ഇരുവരും കോടഞ്ചേരി സ്വദേശികളാണ്.റോബർട്ട് അറയ്ക്കൽ 55+ കാറ്റഗറിയിലും സന്തോഷ് സെബാസ്റ്റ്യൻ 45+ കാറ്റഗറിയിലുമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്
കോടഞ്ചേരി പ്രദേശത്തിനും കോഴിക്കോടിനും ഇത് അഭിമാന നിമിഷമാണെന്നും, ഇവരുടെ വിജയം യുവതലമുറയ്ക്ക് പ്രചോദനമാകുമെന്നും കോഴിക്കോട് ജില്ല ഹാൻഡ്ബോൾ മാസ്റ്റേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി താരങ്ങളും അറിയിച്ചു.







