Koodaranji
കക്കാടംപൊയിൽ ചീങ്കണ്ണി റോഡ് ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: സർക്കാരിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി 2021-22ൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് ടാറിങ് പൂർത്തീകരിച്ച കക്കാടംപൊയിൽ ചീങ്കണ്ണി റോഡ് ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്
അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ സീന ബിജു, ജെറീന റോയ്, സ്ഥിരം സമിതി അധ്യക്ഷ റോസ്ലി ജോസ്, ഹനീഫ നരിക്കുന്നൻ, ഒ.എ സോമൻ, ജെറീഷ് ജെയിംസ്, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.







