Kerala
കൊച്ചിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ആദ്യ കുര്‍ബാന; പള്ളി വികാരി അറസ്റ്റില്‍

കൊച്ചി: ലോക് ഡൗണ്‍ മാനദണ്ഡം ലംഘിച്ച് പള്ളിയില്‍ ആദ്യ കുര്‍ബാന നടത്തിയ സംഭവത്തില്‍ വികാരി അറസ്റ്റില്‍. അങ്കമാലി ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്താണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെയാണ് പള്ളിയില്‍ ആദ്യ കുര്‍ബാന സംഘടിപ്പിച്ചത്.
സംഭവത്തില്‍ 22 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികളുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
വൈദികനുള്‍പ്പടെയുള്ളവര്‍ക്കെതിരെ പകര്‍ച്ചാവ്യാധി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ഫാ. ജോര്‍ജ് പാലമറ്റത്തെ പിഴ അടപ്പിച്ച ശേഷം ജാമ്യത്തില്‍ വിട്ടു.






