Thiruvambady

തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ട്; സി.പി.ഐ.എം പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരുവമ്പാടി: മഴ പെയ്താൽ തിരുവമ്പാടി അങ്ങാടിയിൽ വെള്ളം കയറുന്നത് പതിവായ സാഹചര്യത്തിൽ, കച്ചവടക്കാർക്കും, കാൽനടയാത്രക്കാർക്കും, വാഹനയാത്രക്കാർക്കും ദുരിതമായി മാറുകയാണ് ഈ വെള്ളക്കെട്ട്, നിരവധി തവണ്ണ പഞ്ചായത്ത് അതിക്യതരോട് രേഖ മൂലം ആവശ്യപ്പെട്ടിട്ടും പരിഹാരം കാണാത്തതിനെ തുടർന്ന്, സി പി ഐ എം വെസ്റ്റ്, ഈസ്റ്റ് ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ഉപരോധവും നടത്തി.

നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധയോഗം സി പി ഐ എം ഏരിയ കമ്മറ്റി അംഗം ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്വാഗതം സി പി ഐ എം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ എസ് സുനിൽ ഖാൻ ആശംസിച്ചു, സിപിഐ എം ഈസ്റ്റ് ലോക്കൽ സെക്രട്ടറി സജി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി ഗണേഷ് ബാബു, കെ.എം മുഹമ്മദാലി, എസ് ജയപ്രസാദ്, പി ജെ ജിബിൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഉപരോധത്തിൻ്റെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറിയും, പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയറുമായും നടത്തിയ ചർച്ചയിൽ വരുന്ന രണ്ട് ദിവസത്തിനകം ഓവുചാലുകൾ വ്യത്തിയാക്കുന്ന പ്രവർത്തി പൂർത്തികരിക്കുമെന്നും, ശാശ്യത പരിഹാരത്തിന് പദ്ധതികൾ വേഗത്തിൽ തയാറാക്കാമെന്നും ഉറപ്പ് നൽകിയതിൻ്റെ ഭാഗമായി പ്രതിഷേധ സമരം താൽകാലികമായി സമരം അവസാനിപ്പിച്ചതായി നേതാക്കൾ പറഞ്ഞു.

മാർച്ചിനും, ഉപരോധത്തിനും സമിത ബാബു, അബ്ബാസ്, ഫിറോസ് ഖാൻ, ശിവദാസൻ, മുസ്തഫ, അഖിലേഷ്, റിയാസ്, ഗിരീഷ്, രതീഷ്, അപ്പു, ഷിബു തുടങ്ങിയവർ നേത്യത്വം നൽകി.

Related Articles

Leave a Reply

Back to top button