Kodiyathur

സൗത്ത് കൊടിയത്തൂർ യൂണിറ്റ് യൂത്ത് ലീഗ് ഒരുക്കിയ ബിഗ് സ്ക്രീൻ ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ്‌ ഫുട്ബോളിന്റെ ആവേശം ചോരാതെ നാട്ടുകാർക്ക്‌ ഗ്യാലറിയിൽ ഇരുന്നു കളികാണുന്ന അനുഭവം നൽകുന്നതിനു വേണ്ടി സൗത്ത് കൊടിയത്തൂർ യൂണിറ്റ് യൂത്ത് ലീഗ് സീതി സാഹിബ്‌ കൾച്ചറൽ സെന്റർ ഓഡിറ്റോറിയത്തിൽ ഒരുക്കിയ എച്ച് ഡി ബിഗ് സ്ക്രീൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജസീം മണക്കാടി അധ്യക്ഷനായി. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, ആലികുട്ടി ഇ, റഹീസ് സി, മുഹമ്മദ്‌ എം, അബ്ദുള്ള എ, ഷമീബ് എം, അജ്മൽ പികെ, മൂസ ടി, നാസർ കെ, അഹമ്മദ്‌ കുട്ടി കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button