മുക്കം നഗരസഭയിലെ കൈയാംകളി; 7 പേര്‍ക്കെതിരെ കേസ്

മുക്കം: മുക്കം നഗരസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ കൈയാംകളിയില്‍ 7 പേര്‍ക്കെതിരെ കേസ്. നഗരസഭ ചെയര്‍മാൻ പി.ടി ബാബു ഉള്‍പ്പെടെ ഭരണപക്ഷത്തെ 3 പേര്‍ക്കെതിരെയും പ്രതിപക്ഷത്തെ 4 കൗണ്‍സിലര്‍മാരുടെ പേരിലുമാണ് പൊലീസ് കേസെടുത്തത്. ഭരണപക്ഷത്തെ ചെയര്‍മാൻ പി.ടി ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ വി കുഞ്ഞൻ, കൗണ്‍സിലര്‍ നൗഫല്‍ മല്ലശ്ശേരി എന്നിവര്‍ക്കും പ്രതിപക്ഷത്തെ വേണു കല്ലുരുട്ടി, ഗഫൂര്‍ കല്ലുരുട്ടി, എം.കെ യാസര്‍, അബു മുണ്ടുപാറ എന്നിവര്‍ക്കുമെതിരെയാണ് 341, 323 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കൗണ്‍സില്‍ ഹാളില്‍ കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടിയത്. വിദേശത്തു പോയ ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ എല്‍.ഡി.എഫ് അംഗം അനിതകുമാരിയുടെ അവധി അപേക്ഷയെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തിൽ നഗരസഭ ചെയര്‍മാൻ ഉള്‍പ്പെടെ ഭരണപക്ഷത്തെ ഒൻപതും പ്രതിപക്ഷത്തെ ഏഴും കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.






