Kerala

നിലമ്പൂര് – വയനാട്- നഞ്ചൻകോട് റെയിൽവേ അട്ടമിറി; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന നീലഗിരി- വയനാട് എൻ എച്ച് ആന്റ് റെയിൽവേ ആക്ഷൻ കമ്മറ്റി

സുൽത്താൻ ബത്തേരി: നിലമ്പൂര് – വയനാട്- നഞ്ചൻകോട് റെയിൽവേ അട്ടമിറിച്ചത് സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യവുമായി നീലഗിരി- വയനാട് എൻ എച്ച് ആന്റ് റെയിൽവേ ആക്ഷൻകമ്മറ്റി.

കേന്ദ്രസർക്കാർ 2016 ലെ റെയിൽവേ ബഡ്ജറ്റിൽ 3000 കോടി രൂപ അനുവദിച്ച് നിലമ്പൂര്- വയനാട്- നഞ്ചകോട് റെയിൽവേ അട്ടിമറിച്ചത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് നീലഗീരി വയനാട് എൻഎച്ച് ആന്റ് റെയിൽവേ ആക്ഷൻ കമ്മറ്റി ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസം മെട്രോമാൻ ഇ ശ്രീധരന്റെ വെളിപ്പെടുത്തൽ അന്വേഷണത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതാണ്. പ്രായോഗികമല്ലാത്ത തലശ്ശേരി – മൈസൂര് റെയിൽപാതയ്ക്കുവേണ്ടിയാണ് സംസ്ഥാന സർക്കാർ വയനാട് റെയിൽവേ അട്ടിമറിച്ചത്. വയനാട് നഞ്ചൻകോട റെയിൽപാതയുടെ ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതല പെടുത്തുകയും രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പണം നൽകുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയതോടെയാണ് പാതയുടെ അട്ടിമറി ആരംഭിച്ചതെന്നാണ് ആക്ഷൻകമ്മറ്റി ആരോപിക്കുന്നത്. ടണലുകൾ വഴി ബന്ദിപ്പൂര് വനത്തിലൂടെ കടന്നുപോകുന്ന റെയിൽപാതയ്ക്ക് അനുമതി നൽകുന്നതിന്ന് എതിർപ്പില്ലന്ന് കർണാടക സർക്കാർ കേരള സർക്കാറിന് കത്ത് നൽകിയിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് തലശ്ശേരി മൈസൂര് പാതയ്ക്കുവേണ്ടിയാണ് സംസ്ഥാന സർക്കാർ നിലകൊണ്ടതെന്നുമാണ് ആക്ഷൻകമ്മറ്റിയുടെ ആരോപണം. ഈ സാഹചര്യത്തിൽ വയനാട് റെയിൽവേ അട്ടിമറിച്ചത് സംബന്ധിച്ച് കേന്ദ്രഏജൻസി അന്വേഷിക്കണമെന്നാണ് കമ്മറ്റി ആവശ്യപ്പെടുന്നത്.

Related Articles

Leave a Reply

Back to top button