Thiruvambady

അ​ധ്യാ​പ​ക​ർ സ​മൂ​ഹ​ത്തി​ന്‍റെ മൂ​ല്യ സം​ര​ക്ഷ​ക​ർ: മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യിൽ

തി​രു​വ​മ്പാ​ടി: കു​ട്ടി​ക​ൾ​ക്ക് വി​ജ്ഞാ​ന​ത്തോ​ടൊ​പ്പം മൂ​ല്യ​ങ്ങ​ളും പ​ക​ർ​ന്ന് ന​ൽ​കേ​ണ്ട​വ​രാ​ണ് അ​ധ്യാ​പ​ക​രെ​ന്നും അ​വ​ർ സ​മൂ​ഹ​ത്തി​ന്‍റെ മൂ​ല്യ സം​ര​ക്ഷ​ക​രാ​ണെ​ന്നും താ​മ​ര​ശേ​രി ബിഷപ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. രൂ​പ​താ വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ ഈ ​വ​ർ​ഷ​ത്തെ യാ​ത്ര​യ​യ​പ്പ് സ​മ്മ​ള​നം പു​ല്ലു​രാം​പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ കോ​ർ​പ​റേ​റ്റ് സ്കൂ​ളി​ൽ നി​ന്ന് ഈ ​അ​ധ്യ​യ​ന വ​ർ​ഷം വി​ര​മി​ക്കു​ന്ന തി​രു​വ​മ്പ​ടി മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക- അ​ന​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് പാ​രി​ഷ് ഹാ​ളി​ൽ വ​ച്ച് ന​ട​ത്തി.

കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച് വി​കാ​രി ഫാ. ​തോ​മ​സ് പൊ​രി​യ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ വി​പി​ൻ എം. ​സെ​ബാ​സ്റ്റ്യ​ൻ, കെ.​ജെ. ആ​ന്‍റ​ണി, എ.​എം. ത​ങ്ക​ച്ച​ൻ, ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, സി​ബി കു​ര്യാ​ക്കോ​സ്, അ​ധ്യാ​പി​ക കെ.​സി. എ​ൽ​സ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​ഗീ​ത അ​ധ്യാ​പ​ക​ൻ ആ​ൽ​ബി​ൻ രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മം​ഗ​ളഗാ​നം ആ​ല​പി​ച്ചു.
ഇ.​ജെ. ആ​ന്‍റ​ണി, ഷേ​ർ​ളി ജോ​സ​ഫ്, ഹെ​ല​ൻ ജോ​ർ​ജ്, അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​ർ സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​വ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സം​ഗി​ച്ചു.

Related Articles

Leave a Reply

Back to top button