Mukkam
എച്ച്. റംലാബീഗത്തിന്റെ മൂന്നാം ഓർമ്മദിനം ആചരിച്ചു

മുക്കം: പ്രശസ്ത കഥാപ്രസംഗ കലാകാരി എച്ച്. റംലാബീഗത്തിന്റെ മൂന്നാം ഓർമ്മദിനം കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.
ചടങ്ങിന്റെ ഉദ്ഘാടനം അക്കാദമി ദേശീയ ജനറൽ സെക്രട്ടറി കുന്ദമംഗലം സി. കെ. ആലിക്കുട്ടി നിർവഹിച്ചു. ടി. പി. അബ്ദുള്ള ചെറുവാടി അധ്യക്ഷത വഹിച്ചു. സലാം മാവൂർ മുഖ്യാതിഥിയായി.
ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്ക് ‘കേളീ കേരള കർമ്മ ശ്രേഷ്ഠ കീർത്തി ഗായക നടന പുരസ്കാരം’ സമ്മാനിച്ചു. ഗായകരായ റഹ്മാൻ വാഴക്കാട്, കുഞ്ഞുമരക്കാർ പുന്നക്കൽ, ആയിഷ സിനി, ഷൈജ മടവൂർ, നടൻ ജബ്ബാർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
അഫ്മിഷ്, മനോജ് കുമാർ കൊടുവള്ളി, വിഷ്ണുതീർത്ഥ, അൻസിൽ കാട്ടൂർ, ശിഹാബ് കിഴിശ്ശേരി, അമീർ, അജ്മൽ, ഹൻസൽ, അഫ്ഷിക്, ബഷീർ എന്നിവർ സംസാരിച്ചു. എ. സി. അസീസ് സ്വാഗതവും മുനീർ നന്ദിയും പറഞ്ഞു.







