Thiruvambady

കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവമ്പാടി:ഇന്നലെ രാവിലെ  കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

പുല്ലൂരാംപാറ പൊന്നാങ്കയം കൊരട്ടിയിൽ ഷാജിയുടെ മകൻ ടോം അഗസ്റ്റിനെയാണ് (24)പോലിസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ വീടിന് സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെ കാണാതായ അഗസ്റ്റിനെ കണ്ടെത്തുന്നതിനായി ഇന്നലെ രാത്രി ഏറെ വൈകിയും പോലീസുകാർ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയിരുന്നു.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം  കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും

മാതാവ്: ലിസ സഹോദരങ്ങൾ :കിഷോർ, ആകാശ്

Related Articles

Leave a Reply

Back to top button