Kodanchery
ഇന്ധന വിലവർധനയ്ക്കെതിരെ കോടഞ്ചേരി മേഖല കെ.സി.വൈ.എം പ്രതിഷേധ റാലി സംഘടിപ്പിച്ചു

കോടഞ്ചേരി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരേ കോടഞ്ചേരി കെ.സി.വൈ. എം യൂണിറ്റ് കോടഞ്ചേരി ടൗണിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
ജനങ്ങളെ കൊള്ളയടിക്കുന്ന ഫാസിസ്റ്റ് നയത്തിന് എതിരേയാണ് യുവജനങ്ങൾ പ്രതിഷേധത്തിന് ഇറങ്ങിയത്. ഇന്ധന വിലവർധനവിന് നേരെയുള്ള ജനങ്ങളുടെ മൗനം ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ ഫാസിസത്തിനു വളരാനുള്ള അവസരമാണ് ഒരുക്കുന്നത് എന്ന് പ്രതിഷേധ യോഗം വിലയിരുത്തി.
റാലിയിൽ, കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിന്റെ അസിസ്റ്റന്റ് വികാരി ഫാ. ജോസ്‌കുട്ടി അന്തീനാട്ട്, കെ.സി.വൈ.എം രൂപതാ സെക്രട്ടറി അമൃത ജോസ് തെങ്ങനാൽ, കെസിവൈഎം കോടഞ്ചേരി മേഖല പ്രസിഡന്റ് ആൽബിൻ ജോസ് കാക്കനാട്ട്, കെസിവൈഎം കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് അഭിഷേക് തേവടിയിൽ എന്നിവർ നേതൃത്വം നൽകി.







