ആനക്കാംപോയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമ്മാണം; പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു

ആനക്കാംപോയിൽ: കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപോയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്/ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു. തുരങ്കപാതയുടെ ആരംഭ സ്ഥലമായ തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴയിലാണ് മന്ത്രി സന്ദർശനം നടത്തിയത്. തുരങ്കപാത നിർമ്മാണം സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുന്നതിനും സാങ്കേതിക പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിന്റെയും ഭാഗമായാണ് മന്ത്രിയും ഉദ്യോഗസ്ഥരും സന്ദർശനം നടത്തിയത്.
തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ്, മുൻ എം എൽ എ ജോർജ്ജ് എം തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ, ഊരാളുങ്കൽ സോസൈറ്റി അധികൃതർ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു. ലഭ്യമായിട്ടുള്ള സാധ്യതാ അലൈൻമെന്റ്, ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ തുടങ്ങിയ വിലയിരുത്തി പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.






