Kodanchery

എ.കെ.സി.സിയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ വിവിധ ക്രൈസ്തവ സംഘടനകൾ പന്തം കൊളുത്തി പ്രതിഷേധ റാലി നടത്തി

കോടഞ്ചേരി: കാസർകോട് ജില്ലയിലെ ബേളകത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ബൈബിൾ കത്തിക്കുകയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ക്രൈസ്തവരെ അവഹേളിക്കുകയും ചെയ്ത പ്രവർത്തികൾക്കെതിരെയും ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്രൈസ്തവ വിശ്വാസ പ്രതികാത്മകമായ പുൽക്കൂടിനെ അപമാനിച്ചപ്പോൾ നിയമപരമായി നടപടി എടുക്കാൻ വേണ്ടപ്പെട്ട അധികാരികളോ സർക്കാരോ തയ്യാറാകാത്തതിനെതിരെയും എ.കെ.സി.സിയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ വിവിധ ക്രൈസ്തവ സംഘടനകൾ പന്തം കൊളുത്തി പ്രതിഷേധ റാലി നടത്തി.

കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ റാലി ഉദ്ഘാടനം ചെയ്തു. മതനിന്ദ നടത്തിയ വ്യക്തിക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധയോഗം ആവശ്യപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ, ജസ്റ്റിൻ തറപ്പേൽ, ആന്റണി ചൂരപൊയ്കയിൽ, സുബിൻ വെള്ളപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button