Kodanchery
ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആർട്സ് ആൻഡ് സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു

കോടഞ്ചേരി: ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആർട്സ് ആൻഡ് സയൻസ് എക്സിബിഷൻ ‘സ്പെക്ട്രം 2023’ സംഘടിപ്പിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജോയ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
എക്സിബിഷനോടനുബന്ധിച്ച് നാടൻ ഭക്ഷണ വിഭവങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി കൊണ്ട് ഭക്ഷ്യമേളയും ടാലന്റ് ഹണ്ട് പരിപാടിയും സംഘടിപ്പിച്ചു. അക്കാദമിക് കോഡിനേറ്റർ ജോൺ എം.ജെ, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ എം.ടി, സീഡ് കോഡിനേറ്റർ ബാബു എം.പി, സയൻസ് അധ്യാപികമാരായ തുഷാര കുര്യാക്കോസ്, ജോമി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.







