Thiruvambady

എയറോബിക് കംമ്പോസ്റ്റ് യൂണിറ്റുകൾ തയ്യാറായി.

തിരുവമ്പാടി: ടൗണിലെ ജൈവ മാലിന്യ സംസ്കരണ രംഗത്ത് പുതിയ കാൽവെപ്പുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. തിരുവമ്പാടി ടൗണിലെ ജൈവ മാലിന്യങ്ങൾ ആധുനിക രീതിയിൽ സംസ്കരിച്ച് വളമാക്കി അഗ്രോസർവ്വീസ് സെൻ്ററിൻ്റെ ആവശ്യത്തിനായി ഉപയോഗിക്കും. ഇതിനായി എയറോബിക്സ് കംമ്പോസ്റ്റ് യൂണിറ്റുകൾ തയ്യാറായി. നിലവിൽ എയറോബിക്സ് കംമ്പോസ്റ്റ് നിർമ്മാണത്തിനുള്ള പത്ത് യൂണിറ്റുകളാണ് പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്നത്.

മാലിന്യ സംസ്കരണ രംഗത്ത് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ് ഈ പ്രവർത്തിയിലൂടെ. പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, സെക്രട്ടറി ഗിരിഷ്, കെ ആർ ഗോപാലൻ, മെവിൻ പി സി എന്നിവർ സ്ഥലം സന്ദർശിച്ചു

Related Articles

Leave a Reply

Back to top button