CharamamPuthuppady
പുതുപ്പാടി സ്വദേശിനിയായ നേഴ്സ് യു കെയിൽ അന്തരിച്ചു

പുതുപ്പാടി : യു കെ മലയാളികൾക്ക് വേദന നൽകി യു കെ മലയാളി നഴ്സിന്റെ മരണം. കേറ്ററിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന പുതുപ്പാടി, കൈതപ്പൊയിൽ – അടിയായിപ്പിള്ളിൽ ജോസഫിന്റെയും ഗ്രേസിയുടെയും മകൾ മാർട്ടിന ചാക്കോ (40) ആണ് അന്തരിച്ചത്.
സംസ്കാരം അവിടെ നടത്തും.
മൂന്ന് വർഷത്തോളമായി അർബുദ ചികിത്സയിൽ ആയിരുന്നു മാർട്ടീന.
കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനയും കുടുംബവും.
കോട്ടയം മാഞ്ഞൂർ സ്വദേശിയായ നമ്പിയാമഠത്തിൽ അനീഷ് ചാക്കോയാണ് ഭർത്താവ്. ഇവർക്ക് നാല് കുട്ടികളുണ്ട്. രണ്ടാൺകുട്ടികളും, രണ്ട് പെൺകുട്ടികളും.
കെറ്ററിംഗ് എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്.







