Kodanchery
രക്ഷിതാക്കൾക്ക് മാർഗനിർദേശം നൽകുന്നതിനായി കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കോടഞ്ചേരി: നവംബർ 1ന് സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ട മാർഗനിർദേശം നൽകുന്നതിനായി സെന്റ് ജോസഫ് എൽപി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കോടഞ്ചേരി സബ് ഇൻസ്പെക്ടർ അഭിലാഷ് രക്ഷിതാക്കൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി. കുട്ടികളെ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം സ്കൂളിൽ എത്തിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് മാസ്ക് സാനിറ്റൈസർ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകേണ്ടത് എങ്ങനെ, ഓൺലൈൻ ക്ലാസുകൾക്ക് കുട്ടികൾക്ക് മൊബൈൽ നൽകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ വിശദമാക്കി.
സ്കൂൾ പിടിഎ പ്രസിഡന്റ് റോക്കച്ചൻ പി വി അധ്യക്ഷനായ യോഗത്തിൽ എച്ച് എം ജീമോൾ കെ സ്വാഗതവും, പ്രിൻസി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.







