Kodiyathur

ആശ്വാസവുമായി വെല്‍ഫെയര്‍ പാര്‍ട്ടി; മാട്ടുമുറിയിൽ കുടിവെള്ളം പുനസ്ഥാപിച്ചു.

കൊടിയത്തൂര്‍ : കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മാട്ടുമുറിയില്‍ കുടിവെള്ളമില്ലാതെ വലഞ്ഞ കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍. രണ്ട് പൊതു കുടിവെള്ള പദ്ധതികളും നിലച്ചത് കാരണം കുടിവെള്ളത്തിനായി പ്രദേശവാസികള്‍ ആശ്രയിച്ചിരുന്നത് നാല് വര്‍ഷം മുമ്പ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാപിച്ച താല്‍കാലിക കുടിവെള്ള പദ്ധതിയെയായിരുന്നു.

മോട്ടോര്‍ തകരാറ് സംഭവിച്ചതിനാല്‍ ഒരാഴ്ച കുടിവെള്ളത്തിനായി നെട്ടോട്ടമോടിയ കുടുംബങ്ങള്‍ക്ക് കുടിവെള്ളം പുനസ്ഥാപിച്ചത് വലിയ ആശ്വാസമായിരിക്കുകയാണ്. ബാവ പവര്‍വേള്‍ഡ്, യൂനിറ്റ് പ്രസിഡന്റ് ശ്രീജ മാട്ടുമുറി, സാലിം ജീറോഡ്, സെക്രട്ടറി നൗഷാദ്, സജീഷ്, തങ്കമണി, ആയിഷ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മാട്ടുമുറി പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരമുഖത്താണ്. പഞ്ചായത്ത് പ്രസിഡന്റിനും ജില്ലാ കലക്ടര്‍ക്കും നിവേദനം സമര്‍പ്പിക്കും. ജനകീയ ഒപ്പ് ശേഖരണവും പഞ്ചായത്ത് ഓഫീസ് ധര്‍ണയും സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാരെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി യൂനിറ്റ് പ്രസിഡന്റ് ശ്രീജ മാട്ടുമുറി പറഞ്ഞു.

Related Articles

Leave a Reply

Back to top button