Kodanchery

കൊക്കോ തൈകൾ വിതരണം ചെയ്തു

കോടഞ്ചേരി: നാളികേര വികസന ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മഹാത്മ കേരഫെഡറേൻ ആഭിമുഖ്യത്തിൽ സംസ്ഥാനതല കൊക്കോത്തൈ വിതരണം നടത്തി. നാളികേര വികസന ഡെപ്യൂട്ടി ഡെവലപ്മെന്റ് ഓഫീസർ ജയാനന്ദ് ആർ തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി.

ഫെഡറേഷൻ പ്രസിഡന്റ് മോളി ജോർജ് അധ്യക്ഷത വഹിച്ചു. വികസന ബോർഡ് ഫീൽഡ് ഓഫീസർ ബിബിൻ വി, കാഡ്ബറീസ് അസിസ്റ്റന്റ് മാനേജർ പ്രതീഷ് കുമാർ ടി, ടെക്നിക്കൽ എക്സിക്യൂട്ടീവ് അക്ഷയ് എ സജി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, സ്ഥിരം സമിതി ചെയർമാൻ വിൻസന്റ് വടക്കേമുറി, വാർഡ് മെമ്പർ വിൽസൺ തറപ്പേൽ, സേവിയർ കിഴക്കേകുന്നേൽ, ഷിബു പുതിയേടത്ത്, ബിജു വെട്ടുകല്ലുംപുറത്ത് , ജേക്കബ് എടലോറ, സിബി പൂരക്കോട്ടിൽ, ജസ്റ്റിൻ കരിനാട്ട് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button