എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ്; പുത്തൂർ സെക്ടർ ജേതാക്കൾ

തിരുവമ്പാടി : എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവിൽ 594 പോയിന്റുകൾ നേടി പുത്തൂർ സെക്ടർ ജേതാക്കളായി. 537 പോയിന്റുകൾ നേടി അമ്പലക്കണ്ടിയും 428പോയിന്റുകൾ നേടി തിരുവമ്പാടിയും യഥാക്രം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സർഗ്ഗ പ്രതിഭയായി അമ്പലക്കേണ്ടി സെക്ടറിലെ മുജ്തബ അഹമ്മദ് മൻസൂറിനെ തിരഞ്ഞെടുത്തു. “ഉറക്കെ കാണാം എന്ന പ്രമേയത്തിൽ”രണ്ടു ദിവസങ്ങളിലായി തിരുവമ്പാടിയിൽ നടന്ന മത്സരരത്തിൽ ആയിരത്തോളം പ്രതിഭകൾ 140ഓളം ഇനങ്ങളിലായി പത്ത് വേദികളിൽ കലാ-സാംസ്കാരിക മത്സരങ്ങളിൽ മറ്റുരച്ചു.
സമപാന സംഗമം കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ പ്രസിഡന്റ് സകിയുദ്ദീൻ അഹ്സനി കാമിൽ സഖാഫി നടമ്മൽ പൊയിൽ അധ്യക്ഷത വഹിച്ചു. സമസ്ത കൊടുവള്ളി മേഖല ജനറൽ സെക്രട്ടറി എ.കെ മുഹമ്മദ് സഖാഫി പ്രാർത്ഥന നിർവഹിച്ചു. എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി എം.ടി ശിഹാബുദ്ദീൻ അസ്ഹരി അനുമോദന പ്രഭാഷണം നടത്തി.സ്വാഗത സംഘം ചെയർമാൻ നാസർ സഖാഫി കരീറ്റിപ്പറമ്പ്, എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇസ്ഹാഖ് അമ്പലക്കണ്ടി,എസ് വൈ എസ് ഓമശ്ശേരി സോൺ പ്രസിഡന്റ് അബ്ദുറഷീദ് അഹ്സനി സംസാരിച്ചു.
കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി സോൺ പ്രസിഡന്റ് ഇബ്രാഹിം മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി സോൺ സെക്രട്ടറി നാസർ തോട്ടത്തിൻ കടവ്, അബ്ദുന്നൂർ സഖാഫി മേപ്പള്ളി,എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സയ്യിദ് അഹ്ദൽ ജീലാനി, സ്വാഗതസംഘം കൺവീനർ റിൻഷാദ് നൂറാനി, എന്നിവർ സംബന്ധിച്ചു. എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി സ്വാഗതവും ഫിനാൻസ് സെക്രട്ടറി അബ്ദുറഹീം സഖാഫി നന്ദിയും പറഞ്ഞു.







