Kodanchery

ചികിത്സാ സഹായനിധിയിലേക്ക് തുക കൈമാറി

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, നാഷണൽ സർവീസ് സ്കീം, വിവിധ ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ കല്ലുരുട്ടിയിലെ SMA ജനിതക രോഗബാധിതരായ കുരുന്നുകളുടെ ചികിത്സയ്ക്കായി ധനസഹായം കൈമാറി.

വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപകർ എന്നിവരുടെ കൂട്ടായ സഹകരണത്തിലൂടെയാണ് തുക സമാഹരിച്ചത്. വിദ്യാർത്ഥി ലീഡർമാർ തുക എണ്ണിത്തിട്ടപ്പെടുത്തി കല്ലുരുട്ടിയിലെ ചികിത്സാ സഹായ കമ്മിറ്റി ഓഫീസിൽ എത്തിച്ചു.

സ്കൂൾ പി.ടി.എ. പ്രസിഡന്റ് റൂബി മർക്കോസ്, മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സിസ്റ്റർ സുധർമ്മ, സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ്, സ്കൂൾ ലീഡർ നീവ് എസ്. എബ്രഹാം, ടെസ്സ സാറ നെൽസൺ, പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് കുട്ടികളുടെ പിതാവായ അരുൺ പി.ഡിക്ക് തുക കൈമാറി.

ചികിത്സാ സഹായത്തിനായി കൈത്താങ്ങായ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപകർ, സ്കൂൾ അധികൃതർ എന്നിവരോട് അരുൺ പി.ഡി. നന്ദിയും കടപ്പാടും അറിയിച്ചു. ഈ ഉദ്യമത്തിൽ വിദ്യാർത്ഥികൾ കാണിച്ച സന്മനസ്സിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button