Thiruvambady

തോട്ടം തൊഴിലാളികൾക്ക് കഷ്ടപ്പാടിന്റെ കാലം

തിരുവമ്പാടി ∙ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ തോട്ടം തൊഴിലാളികൾക്ക് ദുരിതകാലം. തിരുവമ്പാടി റബർ എസ്റ്റേറ്റിലെ തൊഴിലാളികളും ചെറുകിട തോട്ടങ്ങളിലെ തൊഴിലാളികളും ലോക്ഡൗൺ പ്രഖ്യാപനത്തോടെ തൊഴിൽ ഇല്ലാതായി. ഇവർക്ക് ഒരു ക്ഷേമപദ്ധതിയും ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവർക്കാണ് ഏറ്റവും ദുരിതം. ടാപ്പിങ് ഇല്ലാതായതോടെ മറ്റ് വരുമാന മാർഗം ഒന്നും ഇല്ലാതെ പല കുടുംബങ്ങളും ദുരിതത്തിലാണ്.

തിരുവമ്പാടി എസ്റ്റേറ്റിൽ മുന്നൂറോളം സ്ഥിരം തൊഴിലാളികളും നൂറോളം ദിവസക്കൂലി തൊഴിലാളികളും ആണുള്ളത്. ഇതിൽ സ്ഥിരം തൊഴിലാളികൾക്ക് കഴിഞ്ഞ മാസത്തെ ശമ്പളത്തിൽ പകുതി മാത്രമാണ് കിട്ടിയത്. അടുത്ത മാസം ബാക്കി ലഭിക്കും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. എന്നാൽ ദിവസ വേതനക്കാർക്കു ടാപ്പിങ് ഇല്ലാതായതോടെ വരുമാനവും ഇല്ലാതെയായി.

സ്ഥിരം തൊഴിലാളികൾ വാർഷിക ലീവ് 15 ദിവസമുള്ളത് എടുത്താണ് ഇപ്പോൾ കഴിയുന്നത്. ഇനി മറ്റ് ആവശ്യങ്ങൾക്ക് ലീവ് എടുത്താൽ ശമ്പളവും നഷ്ടപ്പെടുന്ന അവസ്ഥയാണ്. എസ്റ്റേറ്റുകളിൽ ഇപ്പോൾ റെയ്ൻ ഗാർഡിങ് പ്രവൃത്തികൾ നടത്തേണ്ട സമയമാണ്.

ഈ ജോലികൾ നടത്തിയില്ലെങ്കിൽ അടുത്ത വർഷത്തെ ഉൽപാദനവും ഇല്ലാതെയാകും. എസ്റ്റേറ്റിൽ ലോക്ഡൗൺ കാരണം ഉൽപന്നങ്ങൾ കെട്ടിക്കിടക്കുകയാണ്. ഇത് നീക്കം ചെയ്യാൻ നടപടി ഉണ്ടായാൽ മാത്രമേ തുടർ പ്രവർത്തനങ്ങൾ നടത്താനാവൂ.

FROM ONMANORAMA

Read more at: https://www.manoramaonline.com/district-news/kozhikode/2020/04/09/kozhikode-farm-rubber-plant-in-thiruvambady.html

Related Articles

Leave a Reply

Back to top button