Puthuppady

പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പുതുപ്പാടി : ഗ്രാമപ്പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിവിധ വകുപ്പുകളുടെ ഇന്റർ സെക്ടർ യോഗത്തിൽ മഴക്കാലത്തിന് മുന്നോടിയായി നടപ്പിൽ വരുത്തേണ്ട കർമപദ്ധതികൾ അംഗീകരിച്ചു. മുൻ വർഷങ്ങളിൽ കൊതുകുജന്യരോഗങ്ങളും ജലജന്യ രോഗങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്ത പ്രദേശമായതുമൂലം സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, അങ്ങാടികൾ, ഓടകൾ, തോട്ടങ്ങൾ എന്നിവ ജനപങ്കാളിത്തത്തോടെ സമയബന്ധിതമായി ശുചീകരിക്കും.

വാർഡിൽ ഒരു ദിനം, തോട്ടങ്ങളിലേക്ക്, ഇതര സംസ്ഥാന തൊഴിലാളികളുടെ സ്ക്രീനിങ്ങും വാസസ്ഥല പരിശോധനയും, ഭക്ഷണ നിർമാണ വിതരണ യൂണിറ്റുകളിൽ പരിശോധന, ശുദ്ധം തെളിനീർ പദ്ധതിയുടെ ഭാഗമായി കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ എന്നിവ വിവിധ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ നടത്താനും തീരുമാനിച്ചു. എല്ലാ വാർഡുകളിലും ശുചിത്വക്കൂട്ടായ്മകൾ 20-നുള്ളിൽ വിളിച്ചു ചേർക്കും.വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ശുചിത്വം ഒരു സംസ്കാരമാണ് എന്ന സന്ദേശം പ്രചരിപ്പിക്കും. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റംല അസീസ് അധ്യക്ഷയായി. ഹെൽത്ത് ഇൻസ്പെക്ടർ ടി.എം. റഷീദ് പ്രവർത്തനരേഖ അവതരിപ്പിച്ചു.

കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സി.പി. അബ്ദുൽ ജമാൽ,ഷാബി എന്നിവർസംസാരിച്ചു. ഐസിഡിഎസ് പ്രതിനിധികൾ, എഡിഎസ് സ്ഥാനവാഹികൾ, ആരോഗ്യ പ്രവർത്തകർ ആശാ പ്രവർത്തകർ, സന്നദ്ധ സംഘടന ഭാരവാഹികൾ, വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ഷംസു കുനിയിൽ,മോളി ആന്റോ, ആയിഷകുട്ടി സുൽത്താൻ, ആയിഷ ബീവി, ഡെന്നി ജോസഫ്, ശ്രീജാ ബിജു, ഉഷാ വിനോദ്, ഐബി റെജി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button