Kodanchery
തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമി ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി: വൈറ്റ് വാട്ടർ കയാക്കിങ് പരിശീലനത്തിനും റിവർ റെസ്ക്യൂവിൽ പരിശീലനം നൽകുന്നതിനും റിവർ അഡ്വഞ്ചർ ടൂറിസം വികസനത്തിനും രൂപീകരിച്ച തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ്ങ് അക്കാദമിയുടെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
കോടഞ്ചേരി കെഎച്ച് ക്ലബ്ബിന് സമീപം ചാലിപുഴയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് പോൾസൺ ജോസഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോസ് പെരുമ്പള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് സി ജെ ടെന്നിസൺ, ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് റോബർട്ട് അറക്കൽ, , അക്കാദമി വൈസ് പ്രസിഡന്റ് നോമി പോൾ, ജോ.സെക്രട്ടറി ഫാ. റെക്സ് ജോസഫ് അറയ്ക്കപറമ്പിൽ (ഡയറക്ടർ കളമശേരി ലിറ്റിൽ ഫ്ലവർ ഐ ടി ഐ), ഷിബു താന്നിക്കാമറ്റം എന്നിവർ പ്രസംഗിച്ചു.







