Mukkam
മുക്കം നഗരസഭയിലെ മുത്താലത്ത് നിർമിച്ച പുതിയ അങ്കണവാടിക്കെട്ടിടം ഉദ്ഘാടനം ചെയ്തു
മുക്കം : മുക്കം നഗരസഭയിലെ മുത്താലത്ത് നിർമിച്ച പുതിയ അങ്കണവാടിക്കെട്ടിടം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. 16 ലക്ഷംരൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
അങ്കണവാടിക്കുവേണ്ടി സൗജന്യമായി മൂന്നുസെന്റ് സ്ഥലം അനുവദിച്ച മുത്താലം സ്വദേശി വാപ്പാഞ്ചേരി ഷാജിയെ ചടങ്ങിൽ ഡിവിഷൻ വികസനസമിതി പൊന്നാടയണിയിച്ച് ആദരിച്ചു. ഡിവിഷൻ കൗൺസിലർ ബിന്നി മനോജ് അധ്യക്ഷയായി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. റുബീന, ഇ. സത്യനാരായണൻ, ഗഫൂർ, സി.ഡി.പി.ഒ. ഷീജ, ഐ.സി.ഡി.എസ്. റീജ, അബ്ദുൾ ഹമീദ്, പി.സി. വിശ്വൻ, രാജൻ വടക്കേക്കര, പി. അസെയിൻ, മുനീർ മുത്താലം, ചെറുണ്ണി മേടംപ്പറ്റ, ഷിജു നവോദയ, അസീസ് വാപ്പാഞ്ചേരി, ജിഷ, എൻ.പി. കുഞ്ഞിരായിൻ, അങ്കണവാടി വർക്കർ സൗമിനി എന്നിവർ സംസാരിച്ചു.