Kodanchery

പെട്രോൾ വില വർധനയ്ക്കെതിരെ പ്രതിഷേധം; പ്രതിഷേധ ധർണ നടത്തി

കോടഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേട് മൂലം പെട്രോളിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില നിത്യേന വർദ്ധിച്ചുകൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജകമണ്ഡലം എസ്. ടി.യു കമ്മിറ്റി കോടഞ്ചേരി പെട്രോൾപമ്പിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.കെ കാസിം ഉദ്ഘാടനം ചെയ്തു.

മണ്ഡലം എസ്.ടി.യു പ്രസിഡന്റ് പി.കെ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ എസ്.ടി.യു വൈസ് പ്രസിഡന്റ് അബൂബക്കർ മൗലവി, ശരീഫ് അമ്പലക്കണ്ടി, പി.വി അബ്ദു, അബു കുനിയൻ, സി മുഹമ്മദ്, കെ.കെ മുഹമ്മദ്, സക്കീർ തിരുവമ്പാടി, യു മുഹമ്മദലി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button