Thamarassery
ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചു

താമരശ്ശേരി: ചുങ്കം ജംഗ്ഷനിൽ അടിവാരം ഭാഗത്ത് നിന്നും വരികയായിരുന്ന ടിപ്പറും കാറുമാണ് കൂട്ടിയിടിച്ചത്. ട്രാഫിക് പോലീസ് സിഗ്നൽ നൽകിയത് പ്രകാരം നിർത്തിയിടുകയും, പിന്നീട് പുറപ്പെടുകയും ചെയ്ത ടിപ്പർ ലോറിക്ക് മുന്നിലേക്ക് തെറ്റായ ദിശയിൽ കാർ വന്ന് കയറുകയായിരുന്നു. കാറിന്റെ ഒരു ഭാഗം തകർന്നു. ആർക്കും പരിക്കില്ല. ഇത്തരത്തിലുള്ള അപകടം ചുങ്കം ജംഗ്ഷനിൽ പതിവാണ്





