തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇന്ന് (18-02-2020) നാടിന് സമർപ്പിക്കും

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇന്ന് (18-02-2020) നാടിന് സമർപ്പിക്കും. വൈകുന്നേരം 3:30നാണു ഉദ്ഘാടന ചടങ്ങ് നടക്കുന്നത് തിരുവമ്പാടി എം എൽ എ ജോർജ്ജ് എം തോമസ് അധ്യക്ഷനാകും.
1988ൽ തുടങ്ങിയ പ്രാഥമിക ആരോഗ്യ കേന്ദ്രം 18വർഷത്തോളം വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഈ സ്ഥാപനം 2007ലാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.
തിരുവമ്പാടിയുടെ നടുക്കുന്ന ഓർമ്മയായ ഉരുൾപൊട്ടലിനെയൊക്കെ അതിജീവിച്ചു സർക്കാരിന്റെയും നന്മ മനസ്സുകളുടേയുമൊക്കെ സഹായ സഹകരണത്തോടെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ആശുപത്രിയും പഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച ഓഫീസ് ബ്ലോക്കുമാണ് മന്ത്രി നാടിനു സമർപ്പിക്കുന്നതെന്ന് മെഡിക്കൽ ഓഫീസർ ഡോ:സിൽവിയ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ എന്നിവർ അറിയിച്ചു.
ഇന്ന് നാടിന് സമർപ്പിക്കാനൊരുങ്ങുന്ന തിരുവമ്പാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം എന്റെ മുക്കം സന്നദ്ധ സേന പ്രവർത്തകർ ശുചീകരിച്ചു നൽകി.
ഞായർ രാവിലെ 7 മണിയോടെ ഇരുപതോളം സന്നദ്ധസേന പ്രവർത്തകർ എത്തിയാണ് ശുചീകരണം നടത്തിയത്. അവസാന മിനുക്കു പണികൾ പൂർത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രത്തിനു പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകും വിധം ക്ളോക്കും സ്ഥാപിച്ചു നൽകിയാണ് എന്റെ മുക്കം പ്രവർത്തകർ മടങ്ങിയത്.
സന്നദ്ധസേന ചീഫ് അഷ്‌ക്കർ സർക്കാർ, ഡെപ്യൂട്ടി ചീഫ് കോർഡിനേറ്റർമാരായ ഷംസീർ മെട്രോ, സുബൈർ കുഞ്ഞാപ്പു, ചീഫ് അഡ്മിൻ സലീം പൊയിലിൽ, എന്റെ മുക്കം സെക്രട്ടറി റഹീം വടക്കയിൽ, വൈസ് പ്രസിഡന്റ് എൻ കെ മുഹമ്മദലി,അനീസ് ഇന്റിമേറ്റ്,ആഷിക് ഒ സി,ആബിദ് AGM, ബാബു എള്ളങ്ങൽ, ഷംസു പുള്ളാവൂർ,തുടങ്ങിയവർ നേതൃത്വം നൽകി.
📝News Desk Thiruvambady News







