Mukkam

അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ സിവിൽ സപ്ലൈസ് റെയ്ഡ്

മുക്കം : നഗരസഭയിലെ കാതിയോട് പ്രവർത്തിക്കുന്ന അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഗാർഹികാവശ്യത്തിനുപയോഗിക്കുന്ന ഗ്യാസ് സിലിൻഡറിൽനിന്നും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിൻഡറിലേക്ക് അനധികൃതമായി ഗ്യാസ് നിറയ്ക്കുന്നതായി പരാതിലഭിച്ച കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്.

പരിശോധനയിൽ ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലൻഡറുകളും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലൻഡറുകളും പിടികൂടി. യന്ത്രസഹായത്തോടുകൂടി ജനവാസമേഖലയിൽ അപകടകരമായ രീതിയിലാണ് ഗ്യാസ് റീഫില്ലിങ്‌ നടന്നുകൊണ്ടിരുന്നത്. മൂന്ന് യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഗ്യാസ് നിറച്ചിരുന്നത്.

ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോൾ തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു. ഉടമയെക്കുറിച്ച് അന്വഷണം നടത്തിവരുന്നതായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ ജോജി സക്കറിയ, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ സന്തോഷ്‌ ചോലയിൽ, റേഷനിങ് ഇൻസ്പെക്ടർമാരായ സി.കെ. ഷെദീഷ്, പി. വിഗീഷ്, സി. വിനോദ്, വി. ജിനിഷ, കെ. പവിത, ടി.ടി. കബീർ, കെ. നൗഫൽ, ഉദ്യോഗസ്ഥരായ മൊയ്‌ദീൻ കോയ, കെ. ഗിരീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button