Thiruvambady
തിരുവമ്പാടിയിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു; ആളപായമില്ല

തിരുവമ്പാടി: ഭാരത് പെട്രോൾ പമ്പിനു സമീപം ഇന്നു പുലർച്ചെ നിയന്ത്രണം വിട്ട കാർ ഇലക്ടിക്ക് പോസ്റ്റ് തകർത്തു. ആളപായമില്ല, ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് കരുതുന്നു.
തിരുവമ്പാടിയിൽ പിഎസ്സി പരീക്ഷയ്ക്ക് എത്തിയ കുറ്റ്യാടി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറാണ് രാവിലെ 7.30 ന് അപകടത്തിൽപെട്ടത്.
അപകടത്തെത്തുടർന്ന് പോസ്റ്റ് മാറ്റി സ്ഥാപിക്കേണ്ടതിനാൽ പെട്രോൾ പമ്പു മുതൽ തോട്ടത്തിൽ കടവ് വരെയുള്ള ഭാഗത്ത് ഇന്ന് വൈകുന്നേരം മൂന്നു മണി വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ എസ് ഇ ബി തിരുവമ്പാടി സെക്ഷൻ ഓഫീസിൽ നിന്നും അറിയിച്ചു.







