Koodaranji
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൂടരഞ്ഞി : മലയോര ഹൈവേയിൽ കക്കാടംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കക്കാടംപൊയിൽ നായാടംപൊയിൽ സ്വദേശി ചെറുശ്ശേരികുന്നിൽ ബിജീഷ് (24) ആണ് മരിച്ചത്.
കക്കാടംപൊയിൽ കരിമ്പ് ജംക്ഷനിൽ കഴിഞ്ഞ ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടം.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ബിനിഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.







