Kodanchery
ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

കോടഞ്ചേരി: കേരളത്തിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും കണ്ണോത്ത് മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
വാർഡ് പ്രസിഡന്റ് ജോയ് മോളെകുന്നിലിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർമാരായ റോയ് കുന്നപ്പള്ളി, റീന ബിജു കക്കഴിയിൽ , കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജോർജ്കുട്ടി കുട്ടികളിവേലികൂടി, ബൂത്ത് പ്രസിഡന്റുമാരായ ദേവസ്യ പാപ്പാടിയിൽ, ഓനച്ചൻ മതേക്കൽ, വർക്കി മോളെകുന്നേൽ, ജോർജ് വെള്ളപ്പനാട്ട്, കുരിയാച്ചൻ തെക്കുംകാട്ടിൽ, മാമച്ചൻ മടത്തിപറമ്പിൽ , ജോസഫ് എടപ്പാട്ട്, ബെന്നി ഉപ്പുമാക്കൽ, ഷാജി പാലത്തിങ്കൽ, തോമസ് വെമ്പിള്ളി എന്നിവർ സംസാരിച്ചു.







