Thiruvambady
തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിൻറെ നവീകരിച്ച നീതി സൂപ്പർമാർക്കറ്റ് നാടിനു സമർപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിൻറെ നവീകരിച്ച നീതീ സൂപ്പർ മാർക്കറ്റ് തിരുവമ്പാടിയുടെ മുൻ എം.എൽ.എ ജോർജ് എം തോമസ് ജനങ്ങൾക്ക് സമർപ്പിച്ചു.
12 വർഷമായി തിരുവമ്പാടി പ്രവർത്തിക്കുന്ന സഹകരണ ബാങ്കിൻറെ നീതി സൂപ്പർമാർക്കറ്റ് കൂടുതൽ സ്റ്റോക്കോടുകൂടി വിപുലീകരിച്ചാണ് ജനങ്ങൾക്ക് സമർപ്പിക്കുന്നതെന്നും, വാർഷികാഘോഷങ്ങളുടെ ഭാഗമായി സമ്മാനപദ്ധതി ഒരുക്കിയിട്ടുണ്ടെന്നും ബാങ്ക് പ്രസിഡണ്ട് ജോളി ജോസഫ് പറഞ്ഞു.
സെക്രട്ടറി പി.സി ജോസ് സ്വാഗതം, പ്രസിഡണ്ട് ജോളി ജോസഫ് അധ്യക്ഷനായ ചടങ്ങിൽ, കേരള ബാങ്ക് ഡയറക്ടർ രമേശ് ബാബു, ബാങ്ക് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.






