Kodiyathur
എസ്.വൈ.എസ് കൊടിയത്തൂർ യൂണിറ്റ് യൂത്ത് കൗൺസിൽ സമാപിച്ചു

കൊടിയത്തൂർ: എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പർഷിപ്പ് പുന:സംഘടന ക്യാമ്പയിന്റെ ഭാഗമായി കൊടിയത്തൂർ യൂണിറ്റ് നടത്തിയ യൂത്ത് കൗൺസിൽ സമാപിച്ചു. സർക്കിൾ ഉപാധ്യക്ഷൻ അബ്ദുൽ വഹാബ് സഅദി ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ ഗഫൂർ പി.ടി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോൺ ദഅവാ സെക്രട്ടറി ലുക്മാൻ സഖാഫി കൂടരഞ്ഞി വിഷയാവതരണം നടത്തി. ഷിഹാബുദീൻ സഖാഫി വെസ്റ്റ് കൊടിയത്തൂർ പുന:സംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സർക്കിൾ പ്രസിഡണ്ട് ഖാസിം സഖാഫി എരഞ്ഞിമാവ്, ജനറൽ സെക്രട്ടറി വി.കെ അഷ്‌റഫ് മാസ്റ്റർ, അബ്ദുൽ അസീസ് എ.പി കൊടിയത്തൂർ, സലാം മാസ്റ്റർ പി.പി സൗത്ത് കൊടിയത്തൂർ, സി.കെ അബ്ദുറഹ്മാൻ കാരകുറ്റി, നിയാസ് ടി.എൻ, ജാബീർ ടി.എ, അസീസ് ടി.കെ തുടങ്ങിയവർ സംസാരിച്ചു.







