ഒന്നര വയസ്സുകാരൻ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു

കുറ്റ്യാടി: കായക്കൊടിയിൽ ഒന്നര വയസ്സുകാരൻ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. നെല്ലിയുള്ളതിൽ ലത്തീഫിൻ്റെയും സമീറയുടെയും മകൻ ആദം ഐബക്കാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ബക്കറ്റിലെ വെള്ളത്തിൽ വീണത്. കുഞ്ഞിന്റെ അരികിലുണ്ടായിരുന്ന മാതാവ് അത്യാവശ്യത്തിന് മറ്റൊരു ഭാഗത്തേക്ക് തിരിഞ്ഞപ്പോഴാണ് അപകടം. . ഉടൻ പുറത്തെടുത്ത് കുറ്റ്യാടി ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കയച്ചു.
തിങ്കളാഴ്ച ഉച്ചക്ക് കായക്കൊടി ജുമാസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരങ്ങൾ: അൻസിൽ, മുഹമ്മദ് അൻഷിഫ്, അഹമ്മദ് അദ്നാൻ.







